കുവൈറ്റ് സിറ്റി: സാങ്കേതിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനു നൈപുണ്യ പരിശോധന ഉടൻ ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷന്റെ സഹകരണത്തോടെയാണ് പരീക്ഷ നടത്തുക. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം രാജ്യത്ത് സ്‌മാർട്ട് റിക്രൂട്ട്‌മെന്റ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി അറിയിച്ചു.
വിദഗ്ധ തൊഴിലാളികൾക്കായി പ്രായോഗികവും സാങ്കേതികവുമായ പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് PAM-ഉം പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷനും തമ്മിൽ ധാരണാപത്രം ഒപ്പിടും. ഈ ടെസ്റ്റ് വിജയിക്കുന്നത് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള ഒരു മുൻവ്യവസ്ഥയായിരിക്കും .