കുവൈറ്റിലെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അല്‍സാലിം അല്‍സ്വബാഹ് നിയമിതനായി. കുവൈറ്റ് ഭരണാധികാരി അമീര്‍ ഷെയ്ഖ് മിശ്അല്‍ അല്‍ജാബിര്‍ അല്‍സ്വബാഹ് പുതിയ നിയമന ഉത്തരവിറക്കി. പുതിയ മന്ത്രിസഭാംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ നിയുക്ത പ്രധാനമന്ത്രിയെ അമീര്‍ ചുമതലപ്പെടുത്തിയതായി കുവൈറ്റ് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു.
ഷെയ്ഖ് അഹ്മദ് നവാഫ് അല്‍സ്വബാഹ് രണ്ടാഴ്ച മുമ്പ് ആണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചത് . പുതിയ ഗവണ്മെന്റ് രൂപീകരിക്കുന്നതു വരെ ദൈനംദിന ഭരണചുമതല പഴയ ഗവണ്മെന്റിനെ അമീര്‍ ഏല്പിച്ചിരുന്നു. ഷെയ്ഖ് അഹ്മദ് അല്‍സ്വബാഹിന്റെ പിന്‍ഗാമിയായാണ് മുഹമ്മദ് അല്‍സ്വബാഹ് എത്തുന്നത്. രാജ്യത്തിന്റെ പുതിയ അമീറായി അധികാരമേറ്റ ഷെയ്ഖ് മിശ്അലിന്റെ കാലഘട്ടത്തിലെ ആദ്യ പ്രധാനമന്ത്രി നിയമനമാണ് ഇത്.