ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ചെലവ് സർക്കാർ വർദ്ധിപ്പിച്ചേക്കും എന്ന് റിപ്പോർട്ട്

0
39

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവുമായി ബന്ധപ്പെട്ട് 2022 ലെ 103-ാം നമ്പർ മന്ത്രിതല പ്രമേയം ഭേദഗതി ചെയ്യാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലെദ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നിർദ്ദേശം നൽകിയതായി അൽ-ജരിദ ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.  നേരത്തെ ഉണ്ടായിരുന്നത് പോലെ യാത്രാ ടിക്കറ്റിന്റെ വില കൂടി ഉൾപ്പെടുത്താനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. പൗരന്മാരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക ആണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുനനത്. തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ഒളിച്ചോടുകയോ ചെയ്താൽ യാത്രാ ടിക്കറ്റ് ചെലവുമായി ബന്ധപ്പെട്ട നഷ്ടങ്ങളിൽ പെടാതിരിക്കാൻ ആണിത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈ നിർദിഷ്ട ഭേദഗതിയിലൂടെ, തൊഴിലുടമകൾക്കും ഗാർഹിക തൊഴിലാളികൾക്കും കൂടുതൽ സുതാര്യവും നീതിയുക്തവുമായ സംവിധാനം സൃഷ്ടിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് അധികൃതർ പറയുന്നു. യാത്രാ ടിക്കറ്റിന്റെ വില മൊത്തത്തിലുള്ള റിക്രൂട്ട്‌മെന്റ് വിലയിൽ ഉൾപ്പെടുത്തിയാൽ സാമ്പത്തിക തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കാനാകും എന്നാണ് നിലപാട്.

കൂടാതെ, റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട്  തൊഴിലുടമകളും  ഏജൻസികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണിത്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ പൗരന്മാർ നൽകിയ പരാതിയെ തുടർന്നാണ് ഈ ഭേദഗതി .