പാർട്ട് ടൈം ജോലി; അനുമതി ലഭിക്കുന്നതിനുള്ള മാർഗനിർ ദേശങ്ങൾ പുറത്തിറക്കി

0
63

കുവൈറ്റ് സിറ്റി :  സ്വകാര്യമേഖലയിലെ പ്രവാസി ജീവനക്കാർക്ക് മറ്റു സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ അനുമതി ലഭിക്കുന്നതിനുള്ള മാർഗനിർ ദേശങ്ങൾ മാനവശേഷി സമിതി പുറത്തിറക്കി.

പ്രകാരം പാർട് ടൈം ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ‘ഈസിയർ സർവിസ്’, ‘ഈസി ആപ്ലിക്കേഷൻ’ വഴി  വിവരങ്ങൾ നൽകണം.

അപേക്ഷകളുടെ സ്പോൺസറിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം പാർട്ട് ടൈം ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന തൊഴിലുടമയുടെ അനുമതി ലഭിച്ചശേഷം പാർട് ടൈം തൊഴിൽ ചെയ്യുന്നതിന് ഔദ്യോഗികമായി അനുമതി ലഭിക്കും.  ഈ മാസം ആദ്യം മുതലാണ് സർക്കാർ പ്രവാസി തൊഴിലാളികൾക്ക് പാർടൈം ജോലി ചെയ്യുന്നതിന് അനുമതി നൽകിയത്.