33 വർഷത്തിന് ശേഷം അർഹമായ സേവനാനുകൂല്യം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് ഇന്ത്യക്കാരൻ

0
71

കുവൈറ്റ് സിറ്റി: 1980 മുതൽ 1990 വരെ,   വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി  ചെയ്തിരുന്ന ഇന്ത്യൻ സ്വദേശി 33 വർഷത്തിന് ശേഷം അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത് . മന്ത്രാലയത്തിന്റെ സ്‌പോൺസർഷിപ്പിൽ സാനിറ്ററി ടെക്‌നീഷ്യൻ അസിസ്റ്റന്റ് (പ്ലംബർ) ആയി ജോലി ചെയ്തിരുന്ന  ശിവരാജൻ നാഗപ്പൻ ആചാരി ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.  70 ദിനാർ പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 1990-ലെ ഇറാഖി അധിനിവേശത്തെ തുടർന്ന്  കുവൈറ്റ് വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായി. ഈ സമയത്ത് , ആചാരി തന്റെ സേവനാനന്തര ഗ്രാറ്റുവിറ്റിയും (ഇൻഡെംനിറ്റി) അവധിക്കാല ശമ്പളവും വാങ്ങിയിരുന്നില്ല. തുടർന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആചാരി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് അയച്ചത്. അനുകൂലമായി ഇങ്ങനെ വിദേശകാര്യമന്ത്രാലയം നൽകിയ രേഖകളും കത്തിനൊപ്പം ആചാരി സമർപ്പിച്ചിട്ടുണ്ട്  , ആചാരിയുടെ ആവശ്യം അനുകമ്പയോടെ പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകാനാണ് മന്ത്രാലയം കത്തിൽ പറയുന്നത് .

സേവനത്തിന്റെ അവസാന പ്രതിഫലം സിവിൽ സർവീസ് കമ്മീഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ പ്രതികരിച്ചു. അദ്ദേഹവും  മന്ത്രാലയവും തമ്മിലുള്ള കരാർ അധികൃതർ പരിശോധിക്കുകയും, അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അംഗീകരിക്കുകയും ചെയ്തതായാണ് പ്രാദേശികമാധ്യമം റിപ്പോർട്ട് ചെയ്തത്