കുവൈത്ത് സിറ്റി: വിസിറ്റ് വിസ സംബന്ധിച്ച നയങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അന്തിമരൂപം നൽകിയതായും, ജനുവരി ആദ്യം മുതൽ നടപ്പിൽ വരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശക വിസകൾ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നത് തടയുന്നതുൾപ്പെടെ കർശന വ്യവസ്ഥകൾ കരട് തീരുമാനത്തിൽ ഉൾപ്പെടുന്നതായാണ് വിവരം. അതോടൊപ്പം, സന്ദർശക വിസയുടെ ഫീസ് ഇരട്ടിയാക്കുമെന്നും ഭാര്യയ്ക്കും കുട്ടികൾക്കും മാത്രമായിരിക്കും വിസ അനുവദിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാതാപിതാക്കളെ കൊണ്ടുവരുന്നതിന് ഉയർന്ന ശമ്പളം വാങ്ങുന്നവരെ മാത്രമേ പരിഗണിക്കൂ.
Home Middle East Kuwait ഭാര്യക്കും കുട്ടികൾക്കുമുള്ള വിസിറ്റ് വിസ ജനുവരി മുതൽ അനുവദിച്ച് തുടങ്ങിയേക്കും