അന്താരാഷ്ട്രതലത്തിൽ സേവനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ആദ്യപടിയായി പുതിയ ലോഗോ പ്രകാശനം ചെയ്ത് മെട്രോ മെഡിക്കൽ ഗ്രൂപ്പ്.

0
92

കുവൈറ്റ് സിറ്റി: ആതുരസേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, അന്താരാഷ്ട്രതലത്തിൽ സേവനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ആദ്യപടിയായി പുതിയ ലോഗോ അനാച്ഛാദനം ചെയ്തു.മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ & സി ഇ ഒ മുസ്തഫ ഹംസ പുതിയ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.പുതിയ ലോഗോ, ആഗോളതലത്തിൽ ലോകോത്തര ആരോഗ്യ സേവനങ്ങൾ നൽകാനുള്ള സ്ഥാപനത്തിന്റെ മുന്നോട്ടുള്ള സമീപനത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് .സൂപ്പർ മെട്രോ സാല്മിയയിൽ നടന്ന അനാച്ഛാദന ചടങ്ങിൽ ഗ്രൂപ്പിന്റെ 2024 ലെ പുതിയ നേതൃനിരയെ പരിചയപ്പെടുത്തി. പുതിയ നേതൃനിര മെട്രോയെ അന്താരാഷ്ട്ര ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ജനറൽ മാനേജറായി ഫൈസൽ ഹംസ,ഡെപ്യൂട്ടി ജനറൽ മാനേജറായി പ്രിയേഷ് വി പി ,ചീഫ് നഴ്സിംഗ് ഓഫീസറായി ജിഷ വർഗീസ് , ഓപ്പറേഷൻസ് മാനേജറായി മുഹമ്മദ് ഷൗക്കി ,എച് ആർ മാനേജറായി വർഗീസ് എബ്രഹാം , ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സയ്യിദ് തങ്ങൾ,ഇൻഷുറൻസ് മാനേജറായി ജോയ്സ് ജോർജ്ജ്, പ്രൊജക്റ്റ് മാനേജറായി റംഷാദ് വി യു ,ഐ ടി മാനേജറായി ജിനു ഹരിദാസ് എന്നിവർ സ്ഥാനമേറ്റു .മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ പുതുതായി നിയമിതരായവർക്ക് ആശംസകൾ അറിയിച്ചു.ചടങ്ങിൽ മാനേജിംങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മാനേജിംങ് പാർട്ണർ ഡോ. ബിജി ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.