കെ.ഇ.എ. കുവൈത്ത് സംഘടിപ്പിച്ച എരിയതല ക്രിക്കറ്റ് ടൂർണമെന്റിൽ ഫർവാനിയ ഏരിയ ജേതാക്കളായി

0
78

കുവൈത്ത്: കെ.ഇ.എ. കുവൈത്ത് സംഘടിപ്പിച്ച എരിയതല ക്രിക്കറ്റ് ടൂർണമെന്റിൽ ഫർവാനിയ ഏരിയ ജേതാക്കളായി ഫൈനലിലിൽ സിറ്റി ഏരിയയെയാണ് പരാജയപ്പെടുത്തിയത്. ഖൈത്താൻ മൂന്നാം സ്ഥാനവും സാൽമിയ എരിയ നാലാം സ്ഥാനവും കരസ്ഥമാക്കി . വിന്നേഴ്‌സിനുള്ള ട്രാഫി സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഷബീർ മുണ്ടോളി , റണ്ണറിനുള്ള ട്രോഫി ചീഫ് പാട്രൺ സത്താർ കുന്നിലും വിതരണം ചെയ്തു.

പ്രസിഡണ്ട് രാമകൃഷ്ണൻ കള്ളാറിൻ്റെ അദ്ധ്യക്ഷതയിൽ പാട്രൺ അപ്സര മുഹമ്മദ്‌ ടൂർണമെന്റ് ഉൽഘാടനം ചെയ്തു. ടൂർണ്ണമെൻ്റ് കൺവീനർ പ്രശാന്ത് സ്വഗതവും അസീസ് തളങ്കര നന്ദിയും പറഞ്ഞു.

ടൂർണ്ണമെൻ്റിലെ മികച്ച ബാറ്റസ്മാനായി അനുപ് ഖൈത്താനും, മികച്ച ബൗളറായി ജസിം ഫർവാനിയയും , മാൻ ഓഫ് ദ മാച്ചായി റസീൻ ഫർവാനിയെയും, ബെസ്റ്റ് പ്ലയർ ഓഫ് ദി ടൂർണമെന്റായി ജസീം ഫർവാനിയയെയും തിരെഞ്ഞടുത്തടുത്തു.

പ്രസിഡന്റ്‌ രാമകൃഷ്ണർ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധുർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിംഗ് സെക്രട്ടറി സി.എച്ച് ഫൈസൽ, ചീഫ് കോർഡിനേറ്റർ ഹനീഫ് പാലായ്,സി.എച്ച് മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുംന്തല, സുബൈർ കാടംങ്കോട്, ജലീൽ ആരിക്കാടി, നാസർ ചുള്ളിക്കര, സുരേന്ദ്രൻ മൂങ്ങത്ത്,റഹീം ആരിക്കാടി, ഖാദർ കടവത്ത്‌,കബീർ തളങ്കര ,സ്പോർട്സ് കൺവീനർ പ്രശാന്ത് നെല്ലിക്കാട്ട്,ടൂർണ്ണമെൻ്റ് കൺവീനർമാരായ
റഫീക്ക് ഒളവറ, അഷ്റഫ് കുച്ചാണം ശുഹൈബ് ഷെയ്ഖ് എന്നിവർ കളിക്കാർക്കുള്ള ട്രോഫികളും വിതരണം ചെയ്തു.വിജയികൾക്കുള്ള ക്യാഷ് അവാർഡ് കുത്തുബുദീൻ കൈമാറി.