MOH രണ്ടായിരത്തോളം നഴ്സുമാരുടെ നിയമനം നടത്താൻ പോകുന്നതായി റിപ്പോർട്ട്

0
39

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയം നഴ്‌സുമാരെ പ്രാദേശികമായോ എക്സ്റ്റേണൽ കരാറുകളിലൂടെയോ നിയമിക്കാന് പോകുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . രാജ്യത്ത് പുതുതായി ആരംഭിച്ചതോ ആരംഭിക്കാനിരിക്കുന്നതോ ആയ ആശുപത്രികൾ, മെഡിക്കൽ സെൻററുകൾ എന്നിവിടങ്ങളിലേക്കാണ് നിയമനം. 2,000 നഴ്സുമാരെ നിയമിക്കുമെന്ന് പത്ര റിപ്പോർട്ടിൽ പറയുന്നു.

ഇതിന് അംഗീകാരം ലഭിച്ചാൽ, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ നഴ്സിങ് ടീമുകളും ആയി കരാറിലേർപ്പെടും. കുവൈത്ത് നഴ്‌സുമാരെ ആകർഷിക്കുന്നതിനായി ദേശീയ നഴ്‌സിംഗ് കേഡർമാർക്ക് അധിക സാമ്പത്തിക പ്രതിഫലവും പ്രോത്സാഹനവും നൽകാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.