ജനുവരി 22നുശേഷം കുവൈറ്റിൽ താപനില കുറഞേക്കുമെന്ന്, കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ

കുവൈറ്റ് സിറ്റി: ജനുവരി 22 നുശേഷം രാജ്യത്ത് താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. കുവൈറ്റിനെയും മിഡിൽ ഈസ്റ്റ് മേഖലയെയും ഈ വർഷം ശൈത്യകാലത്തിന്റെ ആദ്യഘട്ടത്തിൽ അസാധാരണമായ ചൂട് കാലാവസ്ഥ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതവുമാണ് ഈ ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.