തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വാർത്താസമ്മേളനം നടത്തി

പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ  അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച്  വാർത്താസമ്മേളനം നടത്തി. ജനുവരി 9 ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ മീഡിയ കൺവീനർ ശ്രീ വിനീത് വിൽ‌സൺ സ്വാഗതം പറഞ്ഞു.

2006 നവംബർ 17ന്  21 പേർ ചേർന്ന് രൂപം നൽകിയ  കൂട്ടായ്മ  3000 ഓളം അംഗങ്ങളായി പതിനെട്ടാം വർഷത്തിലേക്കു കടന്നു. സംഘടനയുടെ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായ് നൽകിയ ചികിത്സാ സഹായങ്ങളെകുറിച്ച് ഭാരവാഹികൾ വിശദീകരിച്ചു. നോർക്ക ഇൻഷുറൻസ് പദ്ധതിയും പ്രവാസി ക്ഷേമനിധി പദ്ധതിയും അംഗങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി  നോർക്ക ഹെല്പ് സെൽ ആരംഭിച്ചു. ഇതിനോടകം 130 ഓളം അംഗങ്ങൾ നോർക്ക ഹെല്പ് സെൽ ഉപയോഗപ്പെടുത്തിയതായി അവർ പറഞ്ഞു. അംഗങ്ങൾക്കായി രണ്ടുദിവസങ്ങളിലായി മെഡിക്കൽ ക്യാമ്പും ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി. ആകസ്മികമായി നമ്മെ വിട്ട് പിരിഞ്ഞുപോയ അംഗങ്ങളുടെ മക്കളുടെ തുടർ പഠനത്തിനായി ആവിഷ്കരിച്ച  വിദ്യാജ്യോതി വഴി കുറടികൾക്ക് നൽകുന്ന വിദ്യാഭ്യാസ സഹായം , അസോസിയേഷൻ അംഗങ്ങളുടെ കുറടികൾക്ക് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസം നൽകുവാൻ വേണ്ടി നടപ്പിലാക്കിയ വിദ്യാധനം പദ്ധതി , മരണപ്പെട്ട അംഗങ്ങളുടെ കുടുംബത്തിനുള്ള ഫാമിലി റിലീഫ് സ്കീം, അംഗങ്ങൾക്കുള്ള ഭവനപദ്ധതി,പെൻഷൻ പദ്ധതിഎ ന്നിവയെക്കുറിച്ചും വിശദീകരിച്ചു. തുടങ്ങിയ പത്രസമ്മേളനത്തിൽ ട്രാസ്കിന്റെ എല്ലാ ഭാരവാഹികളും പങ്കെടുത്തു.

പ്രസിഡന്റ് – ആന്റോ പാണെങ്ങാടൻ,വൈസ് പ്രസിഡന്റ് – രജീഷ് ചിന്നൻ,ജനറൽ സെക്രട്ടറി – ഹരി കുളങ്ങര, ട്രഷറർ- ജാക്സൺ ജോസ്,വനിതാ വേദി ജനറൽ കൺവീനർ – ഷെറിൻ ബിജു,ജോയിന്റ് ട്രഷറർ – വിനീത് വിൽസൺ,ജോയിന്റ് സെക്രട്ടറിമാരായജയേഷ് ഏങ്ങണ്ടിയൂർ,വിനോദ് ആറാട്ടുപുഴ,നിതിൻ ഫ്രാൻസിസ്,വനിതാ വേദി സെക്രട്ടറി- പ്രീന സുദർശൻ,വനിതാ വേദി ജോയിന്റ് സെക്രട്ടറി – വിജി ജിജോ എന്നിവരും സന്നിഹിതരായിരുന്നു