ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഫീസ് 750 ദിനാറില്‍ കൂടരുതെന്ന് ഉത്തരവ്

0
28

കുവൈറ്റ് സിറ്റി: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ്  പരമാവധി 750 കുവൈറ്റ് ദിനാര്‍  ആയിരിക്കണം എന്ന് നിർദേശം. എല്ലാവിധ ചിലവുകളും ഉൾപ്പടെ ആണ് ഇത്. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അല്‍ ഐബാന്‍ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിർദേശ പ്രകാരമാണ് ഇത്. റിക്രൂട്ട്മെന്റ് ഫീസില്‍ യാത്രാച്ചെലവ് ഉള്‍പ്പെടുത്തുന്നതിന് മന്ത്രിതല പ്രമേയം നമ്പര്‍ 103/2022 പരിഷ്‌കരിച്ച് ഉത്തരവിറക്കുകയായിരുന്നു.