കുവൈറ്റ് സിറ്റി: രാജ്യത്ത് സ്വകാര്യ ഫാർമസികൾക്കും ആശുപത്രികൾക്കും ഗബാപെന്റിൻ, പ്രെഗബാലിൻ എന്നീ മരുന്നുകളുടെ വിതരണവും വിൽപ്പനയും പൂർണമായി നിരോധിച്ചതായി ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഗബാപെന്റിൻ, പ്രെഗബാലിൻ എന്നിവ അടങ്ങിയ എല്ലാ മരുന്നുകളുടെയും കുറിപ്പടിയും വിതരണവും സർക്കാർ ആശുപത്രികളിലും ഫാർമസികളിലും പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമം.മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ദുരുപയോഗം നിയന്ത്രിക്കുന്നതിനും ചെറുക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.
ഈ രണ്ട് ന്യൂറോളജിക്കൽ മരുന്നുകളുടെ വിൽപ്പന സ്വകാര്യ ഫാർമസികളും ആശുപത്രികളും വഴി വലിയ തോതിൽ നടക്കുന്നതിനാൽ ആണ് ആരോഗ്യമന്ത്രി അഹ്മദ് അൽ അവാദി ഈ നിരോധനം ഏർപ്പെടുത്തിയത് എന്ന് MoH പ്രസ്താവനയിൽ വ്യക്തമാക്കി.