38.17 ലക്ഷം രൂപയുടെ സ്വർണവുമായി കുവൈത്തിൽ നിന്നുള്ള യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

0
72

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ 677.200 ഗ്രാം  സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടികൂടി.  കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് 6E 1238 വിമാനത്തിൽ എത്തിയ യാത്രക്കാരനെ  ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഏകദേശം 38.17 ലക്ഷം രൂപ വിലവരുന്ന സ്വർണം ആണ് പിടികൂടിയത്

ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സ്‌കാൻ ചെയ്‌തപ്പോൾ, 8 എൽഇഡി ബൾബുകൾക്കും 4 എൽഇഡി ലാമ്പുകൾക്കും ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 498.50 ഗ്രാം ഭാരമുള്ള 24 കാരറ്റ്സ്വർണം കണ്ടെത്തി.

യാത്രക്കാരനെ  പരിശോധിച്ചതിൽ നിന്നും 149.90 ഗ്രാം ഭാരമുള്ള  സ്വർണ മാലയും  അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 28.80 ഗ്രാം ഭാരമുള്ള  സ്വർണാഭരണങ്ങളും കണ്ടെടുത്തതായി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.