വിദഗ്ധ തൊഴിലാളികൾക്ക് സാങ്കേതിക പരിശോധന നിർബന്ധമാക്കൽ, PAM ധാരണാപത്രത്തിൽ ഒപ്പുവച്ചു

0
77

കുവൈറ്റ് സിറ്റി:  വൈദഗ്ധ  തൊഴിലാളികൾക്ക് നിർബന്ധിത പ്രായോഗിക, സാങ്കേതിക പരീക്ഷകൾ നടത്തുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായി ധാരണാപത്രം ഒപ്പുവച്ചു. പുതിയ വർക്ക് പെർമിറ്റുകൾക്ക് മാത്രമല്ല, നിലവിലുള്ള വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും ഈ പരിശോധന നിർബന്ധമായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇഖാമ പുതുക്കുന്നതിന് മുമ്പ് തൊഴിലാളികൾ ഈ ടെസ്റ്റുകളിൽ വിജയിക്കണം; അല്ലാത്തപക്ഷം ഇത് ലംഘനമായി കണക്കാക്കും. മുൻഗണനാടിസ്ഥാനത്തിൽ വിവിധ തൊഴിലുകൾക്കായി ഘട്ടംഘട്ടമായി ടെസ്റ്റ് ആരംഭിക്കും. അതത് മേഖലകളിലെ സ്പെഷ്യലൈസേഷൻ ഉറപ്പാക്കുന്നതിനും യോഗ്യതയില്ലാത്ത തൊഴിലാളികളെ ഒഴിവാക്കുന്നതിനും കരാർ മേഖലയാണ് പ്രാഥമികമായി നടപ്പാക്കുക.