സാമ്പത്തിക തട്ടിപ്പ് തടയാൻ “അമാൻ” ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് കുവൈറ്റ്

0
19

കുവൈറ്റ് സിറ്റി: സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തടയുക എന്ന ലക്ഷ്യത്തോടെ , ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, പബ്ലിക് പ്രോസിക്യൂഷനുമായും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനുമായും സഹകരിച്ച് “അമാൻ” എന്ന പേരിൽ ഒരു ഓൺലൈൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഈ സംരംഭം, എല്ലാ പ്രാദേശിക ബാങ്കുകളിൽ നിന്നും എല്ലാദിവസവും പൂർണ സമയം( 24/7)  സാമ്പത്തിക തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻആണ്, “അമാൻ” ഹെൽപ്പ് ഡെസ്‌കിന്റെ മേൽനോട്ടം വഹിക്കുനനത്.

ഈ പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ വേഗത്തിലുള്ള നടപടി ഉണ്ടാകും, ഇത് പ്രാദേശിക ബാങ്കുകളിലെ ഇരകളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഫണ്ടുകൾ പെട്ടെന്ന് മരവിപ്പിക്കുന്നതിലേക്ക് നയിക്കും