കുവൈറ്റിൽ കോളർ ഐഡി തട്ടിപ്പ് തടയാൻ പുതിയ സംവിധാനം

കുവൈറ്റ് സിറ്റി: ഫോണുകൾ വഴിയുള്ള ഇലക്ട്രോണിക് തട്ടിപ്പുകളും പ്രാദേശിക നമ്പറുകളോട് സാമ്യമുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതും  ചെറുക്കുന്നതിന് സമഗ്രമായ ഒരു സംവിധാനം  നടപ്പിലാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയിലെ ഇൻഫർമേഷൻ സെക്യൂരിറ്റി ആന്റ് എമർജൻസി റെസ്‌പോൺസ് വകുപ്പിന്റെ ഡയറക്ടർ, എൻജിനീയർ. ലയാലി അബ്ദുല്ല അൽ മൻസൂരി അറിയിച്ചു.

“കോളർ ഐഡി സ്പൂഫിംഗ്” എന്ന് അറിയപ്പെടുന്ന ഇലക്ട്രോണിക് ആൾമാറാട്ടത്തെ ചെറുക്കുന്നതിന്  കുവൈറ്റിലെ എല്ലാ ഓപ്പറേറ്റിംഗ് കമ്പനികളെയും കോളർ ഐഡി സേവനങ്ങളിലേക്ക് സംയോജിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത് .

ഈ മാസം, ഈ പ്രോജക്റ്റിനായുള്ള നിയന്ത്രണങ്ങൾ ഔദ്യോഗികമായി ആരംഭിക്കും, നെറ്റ്‌വർക്കിലെ പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെയും സിട്രായെയും തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ അതോറിറ്റി അന്തിമമാക്കിയതായി അൽ മൻസൂരി പറഞ്ഞു.