വിദ്യാഭ്യാസ വകുപ്പിൽ സൂപ്പർവൈസറി തസ്തികകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് 5,190 ഉദ്യോഗാർത്ഥികൾ

0
74

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക കോർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് വകുപ്പ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം,  സൂപ്പർവൈസറി തസ്തികകളിലേക്ക് പ്രമോഷനായി 5,190 ഉദ്യോഗാർത്ഥികൾ വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. സ്കൂൾ പ്രിൻസിപ്പൽ, അസിസ്റ്റന്റ് ഡയറക്ടർ, വകുപ്പ് മേധാവികൾ, സാങ്കേതിക സൂപ്പർവൈസർ ഉൾപ്പടെ ആണിത്. 87 പ്രിൻസിപ്പൽമാർ, 327 അസിസ്റ്റന്റ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ എന്നിവരുൾപ്പെടെ 2,394 ഉദ്യോഗാർത്ഥികളാണ് പ്രാഥമിക വെയിറ്റിംഗ് ലിസ്റ്റിലുള്ളത്.

ഗേൾസ് സ്കൂളുകളിൽ സ്ഥാനക്കയറ്റം കാത്തിരിക്കുന്നവരുടെ എണ്ണം ഇന്റർമീഡിയറ്റ് ഘട്ടത്തിൽ 1,567 ആയി.അതേസമയം, സെക്കണ്ടറി സ്‌കൂളിൽ, വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള വിവിധ അക്കാദമിക് വിഷയങ്ങളിലെ സൂപ്രണ്ടുമാരുടെ പട്ടികയിൽ 243 പേര് ഉണ്ട്.