കുവൈറ്റ് സിറ്റി: രണ്ട് മദ്യ നിർമ്മാണശാലകളിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിപാനീയങ്ങളുടെ നിർമ്മാണം, വിൽപ്പന, കടത്ത് എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനും ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റി ഉദ്യോഗസ്ഥരും ചേർന്ന് ആണ് ഇവരെ പിടികൂടിയതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ലഹരി പദാർത്ഥങ്ങൾ അടങ്ങിയ 181 ബാരലുകൾ, 413 മദ്യ കുപ്പികൾ, 4 നിർമ്മാണ ഉപകരണങ്ങളും കണ്ടെത്തി.