സ്വകാര്യ ഫാർമസി ലൈസൻസ് നൽകേണ്ടതില്ലെന്ന തീരുമാനത്തെ വിമർശിച്ച് ഫാർമസിസ്റ്റുകൾ

0
68

കുവൈറ്റ് സിറ്റി: സ്വകാര്യ ഫാർമസികൾക്കുള്ള ലൈസൻസ് നിർത്തലാക്കുന്ന തീരുമാനം, ഏകപക്ഷീയവും കുവൈറ്റിലെ സ്വകാര്യ ഫാർമസി മേഖലയ്ക്ക് ഹാനികരവുമാണെന്ന് ഫാർമസിസ്റ്റുകൾ അഭിപ്രായപ്പെട്ടതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മുബാറക് അൽ-അജ്മി, ഫറാ സാദിഖ്, ഖാലിദ് അൽ-മുതൈരി, ഷൈമ അബ്ദുൾ-ഹുസൈൻ എന്നിവരുൾപ്പെടെ നിരവധി ഫാർമസിസ്റ്റുകൾ തീരുമാനത്തിൽ അതിർത്തി പ്രകടിപ്പിക്കുകയും ഇതിൻ്റെ നിയമസാധുതയെക്കുറിച്ച് ആശങ്ക അറിയിക്കുകയും .തീരുമാനം,  പ്രൊഫഷണൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടിയതായും   പത്രം റിപ്പോർട്ട് ചെയ്തു. ഈ തീരുമാനം അന്യായമാണെന്നും സ്വകാര്യ ഫാർമസികൾക്കെതിരായ ഏകപക്ഷീയമായ നടപടികളുടെ ഭാഗമാണെന്നും മുബാറക് അൽ അജ്മി വിമർശിച്ചു, 63 ലൈസൻസുകൾ റദ്ദാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമം പ്രതികൂലമായി ബാധിക്കുന്ന സ്ഥാപന ഉടമകൾ നഷ്ടപരിഹാരത്തിനായി മന്ത്രാലയത്തെ സമീപിക്കുമ്പോൾ അത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന മുന്നറിയിപ്പും അവർ നൽകി

ഫാർമസി പ്രാക്ടീസ് നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമ്മാണം നടക്കുമ്പോൾ ഇത്തരമൊരു തീരുമാനത്തിന്റെ ആവശ്യകതയെ ഫറാ സാദിഖ് ചോദ്യം ചെയ്തു,