ഇന്ത്യക്കാരനായ പ്രവാസിയുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കുവൈറ്റ് സിറ്റി: ഗോവയിലെ ബൈന സ്വദേശിയായ  ധരമപ്പ ഹരിജന്റെ (25) ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ. തനിക്ക് ഭീഷണി ഫോൺ കോളുകൾ ലഭിക്കുന്നതായി യുവാവ് വീട്ടുകാരെ അറിയിച്ചതിന് ഏതാനും ദിവസങ്ങൾക്കകം ആണ് ഇയാൾ മരണപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

മോർമുഗാവോ എം.എൽ.എ സങ്കൽപ് അമോങ്കറുടെ സാന്നിധ്യത്തിൽ, ധർമ്മപ്പയുടെ കുടുംബം  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നൽകി .

മരണവാർത്ത തങ്ങൾക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ലെന്ന് ധരമപ്പയുടെ അമ്മാവൻ പരശുരാമൻ മാധ്യമങ്ങളോട് പറഞ്ഞു.  മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ ജോലിസ്ഥലത്ത് കണ്ടെത്തി, എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും പരശുരാമൻ പറഞ്ഞു.