പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് CSC

0
61

കുവൈറ്റ് സിറ്റി: കുവൈറ്റ് ഇതര ജീവനക്കാർക്ക് സേവനാനന്തര ആനുകൂല്യങ്ങൾ നൽകുന്നതിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ. സംയോജിത സംവിധാനങ്ങൾ  നൽകുന്ന എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി ഫോമിന്റെ  പകർപ്പ്,  ആഭ്യന്തര മന്ത്രാലയം “ജഡ്ജ്മെന്റ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്” നൽകിയ ക്ലിയറൻസ്, ഒപ്പം വൈദ്യുതി, ജലം, വാർത്താവിനിമയ മന്ത്രാലയം നൽകിയ ക്ലിയറൻസ് എന്നിവ വേണം.

ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യപ്പെടുന്ന  കരാറിന്റെ പകർപ്പ്, സേവനം അവസാനിപ്പിക്കുന്നതിന്  പുറപ്പെടുവിച്ച തീരുമാനത്തിന്റെ പകർപ്പ് എന്നിവയും ആവശ്യമാണ് എന്ന് വ്യവസ്ഥകളിൽ ഉണ്ട്.