മരുഭൂമിയിലേക്ക് പോകുന്ന ആളുകൾ അ​ജ്ഞാ​ത വ​സ്തു​ക്ക​ളി​ൽ തൊ​ട​രു​ത് എന്ന് നിർദേശം

0
62

കുവൈറ്റ് സിറ്റി: മരുഭൂമിയിലേക്ക് യാത്ര പോകുന്നവരും, ക്യാമ്പ് ഉടമകളും അജ്ഞാത വസ്തുക്കൾ കണ്ടാൽ അവയിൽ തൊടരുത് എന്ന് നിർദേശം . ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആണ് നിർദ്ദേശം പുറപ്പെടുവിച്ചത്. പൊതു സുരക്ഷയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു സുരക്ഷക്കാണ് മുൻഗണന നൽക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ അടിയന്തര ഫോൺ നമ്പറിൽ അറിയിക്കണം. 112 എന്ന നമ്പറിൽ ആണ് അറിയിക്കേണ്ടത്.