സലൂണുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യരുത്, നിയമം കർശനമാക്കണം എന്നാവശ്യം

0
27

കുവൈറ്റ് സിറ്റി: പൊതുധാർമികതയുമായി ബന്ധപ്പെട്ട് നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങൾ രാജ്യത്തെ സലൂണുകളിൽ  കർശനമായി പാലിക്കാൻ നിർദേശങ്ങൾ നൽകണമെന്ന്  പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ് ആവശ്യപ്പെട്ടു. സലൂണുകൾ ആരംഭിക്കുന്നതിനായി ലൈസൻസ് അനുവദിക്കുമ്പോൾ ചില മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. അത് പാലിക്കാൻ ഉടമകൾ ബാധ്യസ്ഥരാണ്. ഇതുമായി ബന്ധപ്പെട്ട പല പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിർദേശങ്ങൾ ശക്തമായി പാലിക്കണം എന്ന ആവശ്യം ഉന്നയിച്ച് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയം നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനറൽ സ്റ്റോറുകൾക്ക് മാത്രമല്ല ഹെൽത്ത് ക്ലബുകൾ പോലുള്ള എല്ലാ സ്ഥാനങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു .