വഫ്ര അഗ്രികൾച്ചറൽ ഏരിയയിൽ നിന്നും 330 ടൺ മാലിന്യം മുനിസിപ്പാലിറ്റി നീക്കം ചെയ്തു

0
47

കുവൈറ്റ് സിറ്റി: അൽ-വഫ്ര കാർഷിക പ്രദേശത്ത് കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ നടപ്പാക്കിയ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങളിലൂടെ 330 ടൺ കാർഷിക മാലിന്യങ്ങൾ നീക്കം ചെയ്തു. അൽ അഹമ്മദി ഗവർണറേറ്റിലെ ശുചീകരണ വിഭാഗമാണ് കാമ്പയിന് നേതൃത്വം നൽകിയത്.

മാലിന്യ നീക്കം മാത്രമല്ല നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുത്തതായും,  അൽ-അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് ആക്ടിംഗ് ഡയറക്ടർ നവാഫ് അൽ-മുതൈരി വെളിപ്പെടുത്തി. 9 റോഡ് ഒക്യുപൻസി റിപ്പോർട്ടുകൾ നൽകിയതിനൊപ്പം ഉപേക്ഷിക്കപ്പെട്ട 10 കാറുകളും 8 ഫുഡ് ട്രക്കുകളും നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു.