കുവൈറ്റ് സിറ്റി: 2020-ന് മുൻപുള്ള റെസിഡൻസി നിയമം ലംഘകർക്ക് പിഴ ഒടുക്കി തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാന അനുവദിക്കുന്ന തീരുമാനം താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ആയിരുന്നു നിയമലംഘകർക്ക് പിഴ അടച്ച് രേഖകൾ നിയമവിധേയമാക്കുവാനുമുള്ള തീരുമാനം പുറപ്പെടുവിച്ചത്.
റെസിഡൻസി ലംഘനക്കാരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള പദ്ധതി മന്ത്രാലയം തുടരുകയാണ്. ഈ ആഴ്‌ചയുടെ തുടക്കം മുതൽ, ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾക്ക് ഇതുവരെ ഏകദേശം 2,000 റെസിഡൻസി നിയമലംഘകരാണ് പിഴ അടച്ച് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ തയ്യാറായതെന്ന് അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഓരോ നിയമലംഘകനും KD600 ആണ് അടച്ചത്.