ഫർവാനിയയിൽ ലൈസൻസില്ലാത്ത തയ്യൽ കടകൾ അടച്ചുപൂട്ടി; 51 പ്രവാസികൾ അറസ്റ്റിൽ

0
11

കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ ഫർവാനിയയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കു തയ്യൽ കടകൾ അടച്ച് പൂട്ടി. അതോടൊപ്പം താമസ നിയമലംഘകരായ 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച്  സോഷ്യൽ മീഡിയ സൈറ്റുകളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അധികൃതർ പരിശോധന നടത്തിയത്.