ഫെബ്രുവരി 16ന് ഇന്ത്യൻ എംബസി സലാഹ് ഫലാഹ് ഫഹദ് അലസ്മി ഫാമിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
51

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ സലാഹ് ഫലാഹ് ഫഹദ് അലസ്മി ഫാമിൽ (സുബിയ റോഡ്, ബ്ലോക്ക് 06, ചെറിയ ജാമിയയ്ക്ക് സമീപം, അബ്ദാലി, കുവൈറ്റ്) കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോൺസുലാർ ക്യാമ്പിൽ, ലഭ്യമാകുന്ന സേവനങ്ങൾ :

–   പാസ്‌പോർട്ട് പുതുക്കൽ. (ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ് മുതലായവ ഉൾപ്പെടെ)

– പിസിസി അപേക്ഷകൾ

– റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്

– ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്

– ജനറൽ പവർ ഓഫ് അറ്റോർണി

– സിഗ്നേച്ചർ അറ്റസ്റ്റേഷൻ

– മറ്റ് പൊതു അറ്റസ്റ്റേഷൻ സേവനങ്ങൾ

– തൊഴിൽ പരാതികളുടെ രജിസ്ട്രേഷൻ (വിസ-20 ഉം വിസ-18 ഉം)

സാക്ഷ്യപ്പെടുത്തിയ എല്ലാ രേഖകളും അവിടെവച്ച് തന്നെ കൈമാറും. കോൺസുലാർ സേവനങ്ങൾക്കായി ഉള്ള ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.