അൽ-സൂറിൽ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ: ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

0
17

കുവൈറ്റ് സിറ്റി: അൽ-സൂർ റോഡിൽ കൺസ്ട്രക്ഷൻ സൈറ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകട വിവരം ലഭിച്ച ഉടൻ അഗ്നിശമനസേന അംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.  അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തൊഴിലാളികളെ  പുറത്തെടുത്തു എങ്കിലും  നിർഭാഗ്യവശാൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.  തുടർന്ന്, പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.