കള്ളപ്പണ കേസ്, പ്രവാസി സംഘത്തിന് 40 വർഷം തടുശിക്ഷ

0
22

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ നിക്ഷേപ തട്ടിപ്പ് എന്നിവ നടത്തിയ വിദേശ സംഘത്തിന് 40 വർഷം  തടവ് ശിക്ഷ വിധിച്ചു. അറബ്, ഏഷ്യൻ പൗരന്മാർ ഉൾപ്പടെ അഞ്ച് പേർ അടങ്ങുന്ന  സംഘം ആണ് ശിക്ഷിക്കപ്പെട്ടത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ആണ് വിധി. ആഭ്യന്തരമായും വിദേശത്തുമായി ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിലൂടെ പ്രതികളുടെ വിവരങ്ങൾ കണ്ടെത്തിയിരുന്നു  .  തുർക്കി ആസ്ഥാനമായുള്ള സംഘം ഗൾഫ്, തുർക്കി ബാങ്ക് അക്കൗണ്ടുകൾ വഴി വിപുലമായാണ് പണം ഇടപാട് നടത്തിയത്.