പ്രവാസിയിൽ നിന്ന് പണം തട്ടിയ സ്വദേശിക്ക് 7 വർഷം തടവ്

0
30

കുവൈറ്റ് സിറ്റി: പ്രവാസിയെ കബളിപ്പിച്ച് 900 KD തട്ടിയെടുത്ത്  കുവൈറ്റ് പൗരന് ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവും 1,800 KD പിഴയും വിധിച്ചു.തന്റെ സ്വാധീനം ഉപയോഗിച്ച് പ്രവാസിയുടെ സഹോദരനെ നാടുകടത്തുന്നതിൽ നിന്ന് രക്ഷിക്കാമെന്ന് കുവൈറ്റ് പൗരൻ  വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിച്ചത്. ഗുരുതരമായ ഗതാഗത ലംഘനത്തിന് ആയിരുന്നു പ്രവാസിയുടെ സഹോദരനെ ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്ത് നാടുകടത്താൻ വിധിച്ചത്.

900 KD ലഭിച്ചതിന് ശേഷം, പൗരൻ പ്രവാസിയുടെ ഫോൺ കോളുകൾ അവഗണിക്കാൻ തുടങ്ങി, ശല്യം ചെയ്താൽ  നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആണ്,  അയാൾക്കെതിരെ  കേസ് ഫയൽ ചെയ്തത്.