കുവൈറ്റ് സിറ്റി: അബ്ദാലി ഫാമിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക മാർക്കറ്റ് ജഹ്റ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസറി ടീം നീക്കം ചെയ്തു . കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ-ദബ്ബൂസിന്റെ നിർദ്ദേശപ്രകാരം, ആണ് നടപടി. നിയമം കർശനമായി നടപ്പിലാക്കുമെന്നും മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വ്യക്തികൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.