കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലും ചില സ്പെഷ്യലൈസ്ഡ് ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെ ലഭ്യത കുറഞ്ഞെന്ന് അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ആസാദ് അൽ-ഹമദ് സെന്റർ ഫോർ ഡെർമറ്റോളജി ഫൂട്ട്-കോൺ ചികിത്സയ്ക്ക് വിധേയനായ രോഗിക്ക് ആശുപത്രിയിൽ, മെഡിക്കൽ സ്കാൽപൽ ലഭ്യമല്ലാതിരുന്നതിനാൽ ചികിത്സ സാധ്യമായില്ല എന്ന് പത്രം റിപ്പോർട്ടിൽ പറയുന്നു.