കുവൈറ്റ് സിറ്റി: മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് ഡിപ്പാർട്ട്‌മെന്റിലെ സൂപ്പർവൈസറി സംഘം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന നടത്തി റോഡരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 14 കാറുകൾ പിടിച്ചെടുത്തു. ഇത് കൂടാതെ, പൊതുസ്ഥലത്തെ ചൂഷണം, ശുചിത്വം, വഴിയോര കച്ചവടം തുടങ്ങി 13 നിയമലംഘനങ്ങളുക്കുള്ള നോട്ടീസും സംഘം പുറപ്പെടുവിച്ചു.