ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും, എം സുരേഷും കുവൈത്തിൽ എത്തുന്നു

0
67

കുവൈറ്റ് സിറ്റി: കുവൈത്തിലെ മികച്ച ഫുട്ബോൾ ആക്കാദമിയായ സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദ്ധേശങ്ങൾ നൽകുവാനുമായി ഇന്ത്യയുടെ അഭിമാനമായ ഐ എം വിജയനും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം എം സുരേഷും കുവൈത്തിൽ എത്തുന്നു.

ഫെബ്രുവരി 9 ന് ഉച്ചയ്ക് 2 മണിമുതൽ രാത്രി 8 മണി വരെ ഫഹാഹീലുള്ള സൂക്സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മുഴുവൻ ഫുട്ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നു