പെൻഷൻ 60 വയസ്സിന് മുകളിലുള്ളവർക്കും ലഭ്യമാക്കണം കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ

0
25

കൊയിലാണ്ടി : അറുപത് വയസ്സിന് മുകളിലുള്ള വിദേശികൾക്ക് കുവൈത്തിൽ കഴിഞ്ഞു കൂടുവാൻ പാടില്ല എന്നത് കർശനമാക്കിയ സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ നാട്ടിൽ തിരിച്ചെത്തുന്ന മലയാളികൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന വിധം മാറ്റങ്ങൾ ഉണ്ടാക്കേണമെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കേരള സർക്കാറിനോട് അഭ്യർത്ഥിച്ചു. അറുപത് വയസ്സ് വരെയുള്ളവർക്ക് മാത്രമാണ് നിലവിൽ പെൻഷന് അർഹതയുള്ളത്.

ബദരിയാ വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ്‌ എം. സി. ശറഫുദ്ധീൻ ആഗ്യക്ഷത വഹിച്ചു. ആർ. വി. അബ്ദുൽ ഹമീദ് മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുമ്മുഖം ഉത്ഘാടനം ചെയ്‌തു.

കുറഞ്ഞ ചിലവിൽ കുവൈത്തിൽ നിന്നും സംഘടിപ്പിക്കുന്നത് പോലെ സമൂഹ ഉംറ കെകെഎംഏ യുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും നടത്തുവാൻ പരിപാടികൾ ആവിഷ്കരിച്ചു.

അബ്ദുൽ റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി. ഇ. കെ. അബ്ദുള്ള, ബഷീർ മേലടി, സി. എച്. അബ്ദുള്ള, അബ്ദുൽ ഹമീദ് മൗലവി, എം. കെ. മുസ്തഫ, യു. എ. ബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

എം. കെ. മുസ്തഫ (പ്രസിഡണ്ട്‌ ), ശറഫുദ്ധീൻ (ജനറൽ സെക്രട്ടരി), പി. ഇ. ഹാഷിം തങ്ങൾ (ട്രെഷറർ) സി. എച്. അബ്ദുള്ള, (രക്ഷാധികാരി) തുടങ്ങിയവർ പ്രധാന ഭാരവാഹികൾ ആയുള്ള 2024-25 വർഷ കാലത്തെ ജില്ലാ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.