സൗദിയിൽ നയതന്ത്ര ഉദ്യോഗസ്ഥർക്കായി മദ്യശാല തുറക്കുമെന്ന് റിപ്പോർട്ട്

0
82

സൗദിയുടെ തലസ്ഥാനമായ റിയാദിൽ  ആദ്യത്തെ മദ്യവിൽപ്പനശാല തുറക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾ  മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും വേണം.  നയതന്ത്രജ്ഞർക്ക് മാത്രമേ ഈ സേവനം നൽകൂ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയും പെട്രോഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന രാജ്യത്തിന്റെ വിഷൻ 2030 ന്റെ ഭാഗമായാണ് ഈ നീക്കം.

എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന  റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ സ്ഥിതിചെയ്യുന്നതെന്ന്, റിപ്പോർട്ടിൽ പറയുന്നു.മറ്റ് ഇസ്ലാമിക വിശ്വാസികൾ അല്ലാത്ത പ്രവാസികൾക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല.വരും ആഴ്ചകളിൽ സ്റ്റോർ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്