കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ ജോലി സമയം ആഴ്ചയിലെ നാല്പത്തിരണ്ട് മണിക്കൂറോ അല്ലെങ്കിൽ ദിവസവും ഏഴ് മണിക്കൂറോ ആയി പരിമിതപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ട് വച്ച് കുവൈത്ത് പാർലമെന്റംഗങ്ങൾ .
എംപിമാരായ ബദർ നഷ്മി, ഫാരിസ് അൽ ഒതൈബി, അബ്ദുൽ ഹാദി അൽ അജ്മി, ബദർ സയാർ, ഒസാമ അൽ-ഷഹീൻ എന്നിവർ ചേർന്നാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് പ്രാദേശിക അറബിക് മാധ്യമം റിപ്പോർട്ട് ചെയ്തു.
വിശുദ്ധ റമദാൻ മാസത്തിൽ, ആഴ്ചയിലെ ജോലി സമയം മുപ്പത്തിയാറ് മണിക്കൂറായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശത്തിലുണ്ട്.
കൂടാതെ, നാല് മണിക്കൂർ ജോലിക്ക് ശേഷം ഒരു മണിക്കൂർ വിശ്രമം നൽകാനും നിർദ്ദേശിക്കുന്നു, അത് ജോലി സമയമായി കണക്കാക്കരുത് എന്നാണ് അവശ്യം.