ഗാർഹിക തൊഴിലാളി റിക്രൂട്ട് ചെലവിൽ മാറ്റം വരുത്തിയ MOCI തീരുമാനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമകളുടെ യൂണിയൻ

0
33

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് മാറ്റാനുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് കുവൈത്ത് യൂണിയൻ ഫോർ ഓണേഴ്സ് ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെന്റ് ബ്യൂറോ.

തീരുമാനം ഞെട്ടിപ്പിക്കുന്നതും തെറ്റായി പരിഗണിക്കുന്നതുമാണെന്ന് യൂണിയൻ വിശേഷിപ്പിച്ചു.  ഒരു കമ്മിറ്റി രൂപീകരിച്ച് ചർച്ചകൾക്ക് ശേഷം ആണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളേണ്ടതെന്ന് എന്ന് അവർ പറഞ്ഞു . ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും പ്രതിനിധികൾക്ക് പുറമെ   സമിതിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ബ്യൂറോ ഉടമകളുടെ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തണം എന്നും അവർ പറഞ്ഞു.