കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ വില്പന; കുവൈറ്റിൽ ഒരു കട അടച്ചുപൂട്ടി

കുവൈറ്റ് സിറ്റി; കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും ഹോൾസെയിലർ എന്ന നിലയ്ക്ക് റസ്റ്റോറന്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇവ വില്പന നടത്തുകയും ചെയ്ത കട കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഭക്ഷ്യവസ്തുക്കളുടെ കാലഹരണ തീയതികളിൽ ഈ സ്ഥാപനം കൃത്രിമം കാണിച്ചതായും അധികൃതർ പരിശോധനയിൽ കണ്ടെത്തി. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്.കമ്പനിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്, അത്തരം സമ്പ്രദായങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് എന്ന് അധികൃതർ പറഞ്ഞു.