2023-ൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 15,616,800 പേർ

കുവൈറ്റ് സിറ്റി: 2023-ൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്  15,616,800 പേർ .  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനം വർധനയുണ്ടായതായി ഡിജിസിഎയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി അഭിപ്രായപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് എയർ ഷിപ്പിംഗ് മൂന്ന് ശതമാനം വർദ്ധിച്ചു.2022ൽ 104,147 ഫ്ലൈറ്റുകളായിരുന്നു സർവീസ് നടത്തിയില്ലെങ്കിൽ 2023ൽ 128,584 വിമാനങ്ങളാണ് സർവീസ് നടത്തിയത്.