അമ്മമാർക്ക് ആശ്രിത / കുടുംബ വിസയിൽ കുട്ടികളെ സ്പോൺസർ ചെയ്യാം

0
29

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിൽ ചട്ടങ്ങൾക്ക് അനുസരിച്ച് പിതാവാണ്  പങ്കാളിയുടെയും കുട്ടികളുടെയും പ്രാഥമിക സ്പോൺസർ .  സ്പോൺസറായി യോഗ്യത നേടുന്നതിനുള്ള ശമ്പള പരിധി ഉൾപ്പടെയുള്ള അടിസ്ഥാന യോഗ്യതകൾ പലിക്കുനന സ്ത്രീക്കും ആശ്രിത/കുടുംബ വിസകളിൽ കുട്ടികളെ സ്പോൺസർ ചെയ്യാൻ കഴിയും.  ഭർത്താവ് മരണപ്പെടുകയോ വിവാഹമോചനം നേടിയവരോ അല്ലെങ്കിൽ ഭർത്താവ് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച്  നാട്ടിൽ പോയിരിക്കുകയാണെങ്കിൽ മാത്രമേ ഇത്തരത്തിൽ കുട്ടികളെ സ്പോൺസർ ചെയ്യാൻ കഴിയൂ.

താഴെയുള്ള പ്രൊഫഷനിൽ പ്രവർത്തിക്കുന്നവരെ യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിടുണ്ട്.

– സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ

– ഡോക്ടർമാരും ഫാർമസിസ്റ്റുകളും

– സർവ്വകലാശാലകളിലും കോളേജുകളിലും ഉന്നത സ്ഥാപനങ്ങളിലും പ്രൊഫസർമാർ

– സ്കൂൾ പ്രിൻസിപ്പൽമാർ, ഡെപ്യൂട്ടികൾ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി ടെക്നീഷ്യൻമാർ

–  സാമ്പത്തിക ഉപദേഷ്ടാക്കൾ

– എഞ്ചിനീയർമാർ

– ഇമാമുമാർ, മതപ്രഭാഷകർ, പള്ളികളിലെ മ്യൂസിനുകൾ, വിശുദ്ധ ഖുർആൻ മനപ്പാഠമാക്കുന്നവർ

– സർക്കാർ ഏജൻസികളിലും സ്വകാര്യ സർവ്വകലാശാലകളിലും ലൈബ്രേറിയന്മാർ

– നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മന്ത്രാലയ ജീവനക്കാർ, വിവിധ സ്പെഷ്യലൈസേഷനുകളിൽ മെഡിക്കൽ സാങ്കേതിക പദവികൾ വഹിക്കുന്ന പാരാമെഡിക്കുകൾ, സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ

-സർക്കാർ മേഖലയിലെ സാമൂഹ്യപ്രവർത്തകരും മനശാസ്ത്രജ്ഞരും

– പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ

– ഫെഡറേഷനിലെയും സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകരും കളിക്കാരും

– പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും