കുവൈറ്റ് സിറ്റി:കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ പ്രവർത്തകർക്കായി കുടുംബ സമേതമുള്ള പിക്നിക് സംഘടിപ്പിച്ചു. കുവൈത്തിലെ കബ്ദ് എന്ന പ്രദേശത്ത് 665 ചാലെറ്റിൽ നടന്ന പിക്നിക്കിൽ പ്രവർത്തർകർക്കും, കുടുംബങ്ങൾക്കും, കുട്ടികൾക്കുമായി വേവ്വേറെ വിവിധ ഗെയിമുകൾ, ക്വിസ്സ് മത്‌സരം, പെനാൽറ്റി ഷൂട്ടൗട്ട്, വർഷങ്ങളോളമായി കുവൈത്തിലുള്ള സീനിയർ അംഗങ്ങളുടെ അനുഭവം പങ്ക് വെക്കൽ തുടങ്ങി വ്യത്യസ്തതവും, വൈവിധ്യങ്ങളായ പരിപാടികളും അരങ്ങേറി.
പിക്‌നിക്കിനോടനുബന്ധിച്ച് ചന്ദ്രിക, നോർക്ക & പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ കൗണ്ടറുകളും ഒരുക്കിയിരുന്നു.
നേരത്തെ നടന്ന പൊതു പരിപാടി മണ്ഡലം പ്രസിഡൻറ് ഖാദർ കൈതക്കാടിൻറെ അദ്ധ്യക്ഷതയിൽ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ്:പ്രസിഡൻറ് ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം നിർവ്വഹിച്ചു. ട്രഷറർ ഹാരിസ് വള്ളിയോത്ത്, ജില്ലാ പ്രസിഡൻറ് റസാഖ് അയ്യൂർ, ഹനീഫ പടന്ന, നൗഷാദ് ചന്തേര, സമീർ ടി.കെ.സി.,അബ്ദുറഹ്മാൻ തുരുത്തി,തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സോഷ്യൽ മീഡിയ ഫെയ്മ് ആസിയ ഫൈസൽ മുഖ്യാതിഥിയായിയിരുന്നു. മണ്ഡലം ജന.സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജന.സെക്രട്ടറി ഹനീഫ പാലായി, വൈസ്:പ്രസിഡൻറ് കബീർ തളങ്കര, മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ തസ്‌ലീം തുരുത്തി,ഏ.ജി.അബ്ദുല്ല, ശഫീഖ് തിഡിൽ, ഒ.ടി.മുഹമ്മദ് കുഞ്ഞി എന്നിവർ വിതരണം ചെയ്തു.
പരിപാടികൾക്ക് ആങ്കർ ശംസീർ നാസർ, കോർഡിനേറ്റർമാരായ റഫീഖ് ഒളവറ, മുജീബ് കോട്ടപ്പുറം,യു.പി.ഫിറോസ്, ടി.പി.മദനി കോട്ടപ്പുറം,റിയാസ് കാടങ്കോട്, അബ്ദുറഹ്‍മാൻ കൈതക്കാട്, ശാഫി.ടി.കെ,പി.,സമദ് ഏ.ജി., ശംസീർ ചീനമ്മാടം, ശാഫി പെരുമ്പട്ട, ശംസുദ്ദീൻപി.പി. എന്നിവർ നേതൃത്വം നൽകി.