ഓണ്‍കോസ്റ്റിൻ്റെ പുതിയ ഷോറൂം ഫിൻതാസിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു

0
39

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ മുന്‍നിര ഫാമിലി ഗ്രോസറായ ഓണ്‍കോസ്റ്റ്‌ പുതിയ ഷോറൂം ഫിൻതാസിൽ തുറന്നു. ഫിൻതാസ്
ബ്ലോക്ക് ഒന്നിൽ, സ്ട്രീറ്റ് ഒന്നിലാണ് ഓട്ടെറ്റ്‌ തുറന്നത്‌.

പുതിയ ഷോറുമിന്‍റെ ഉദ്ഘാടനം ചീഫ്‌ ഓപറേറ്റിങ്‌ ഓഫിസര്‍
ഡോ. രമേശ്‌ ആനന്ദദാസും കൊമേർഷ്യൽ ഡയറക്ടർ ജിഹാദ് സൈഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഓണ്‍കോസ്റ്റ്‌ മാനേജ്‌മന്റ് അംഗങ്ങളും നിരവധി പൗരപ്രമുഖരും പങ്കെടുത്തു.

കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ഗ്രോസറി
റീട്ടെയിലറായി മാറുകയെന്ന ലക്ഷ്യത്തിലേക്ക്‌ ഒരുപടികൂടി അടുത്തതായി ചീഫ്‌ ഓപറേറ്റിങ്‌ ഓഫിസര്‍
ഡോ. രമേശ്‌ ആനന്ദദാസ്‌ പറഞ്ഞു.

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി ഫിൻതാസിലെ സ്റ്റോറും മാറുമെന്നും 2024
വര്‍ഷത്തിൽ 5 പുതിയ ബ്രാഞ്ചുകള്‍ കൂടി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തിലെ ആദ്യ മെംബര്‍ഷിപ്‌ ബേസ്ഡ്‌ ഹോള്‍സെയില്‍ സ്റ്റോറായ ഓണ്‍കോസ്റ്റ്‌ ഫാമിലി പ്രോഗ്രാമിലൂടെ
നാലു ശതമാനം കാഷ്‌ ബാക്ക്‌ ഓഫറും മറ്റു നിരവധി ആനുകുല്യങ്ങളും സ്ഥിരം ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നു.
വര്‍ഷങ്ങളായി ഓണ്‍കോസ്റ്റിനൊപ്പമുള്ള പ്രതിബദ്ധരായ ഉപഭോക്താക്കളുടെ പിന്തുണക്ക്‌ മാനേജ്മെന്‍റ്‌ നന്ദി അറിയിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി എക്സ്പ്രസ്‌ ഫോര്‍മാറ്റില്‍ അവശ്യവസ്തുക്കള്‍
ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത്‌ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസതാൻ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിനാൽ മികച്ചതും ന്യായവിലക്കും വസ്തുക്കൾ വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു. പഴങ്ങള്‍, ഫ്രഷ് പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട, വിവിധ സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഓൺകോസ്റ്റിലും ഗൾഫ്‌മാർട്ടിലും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ എട്ടുമുതല്‍ രാത്രി 11 വരെ ഓട്ടെറ്റ്‌
പ്രവര്‍ത്തിക്കും. ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയില്‍
ലഭിക്കുന്നതോടൊപ്പം ആസ്വാദ്യകരമായ ഷോപ്പിങ്‌ അനുഭവവുമാണ്‌ ഓണ്‍കോസ്റ്റ്‌ വാഗ്ദാനം
ചെയ്യുന്നതെന്ന്‌ മാനേജ്മെന്‍റ്‌ അറിയിച്ചു.