പാർട്ട് ടൈം വർക്ക് പെർമിറ്റ് സേവനം അശൽ പ്ലാറ്റ്‌ഫോമിൽ  അവതരിപ്പിച്ചു

0
33

കുവൈറ്റ് സിറ്റി:  പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ “പാർട്ട് ടൈം വർക്ക് പെർമിറ്റ്” സേവനം ആശൽ” പ്ലാറ്റ്‌ഫോമിൽ  അവതരിപ്പിച്ചു.തൊഴിൽ വിപണി മെച്ചപ്പെടുത്തുക, ബിസിനസ്സ് ഉടമകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് കുവൈറ്റിലെ നിലവിലുള്ള തൊഴിലാളികളെ പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് ആണ് പാർട്ട് ടൈം വർക്ക് പെർമിറ്റ് നടപ്പാക്കുന്നത്. പാർട്ട് ടൈം വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട നിബന്ധനകളിൽ നിന്നും ഫീസിൽ നിന്നും ദേശീയ തൊഴിലാളിയെ ഒഴിവാക്കിയതായി  വ്യക്തമാക്കിയുരുന്നൂ.  പാർട്ട് ടൈം വർക്ക് പെർമിറ്റിനുള്ള ഫീസ് – പ്രതിമാസം 5 ദിനാർ, 3 മാസത്തേക്ക് 10 ദിനാർ, 6 മാസത്തേക്ക് 20 ദിനാർ, വർഷം മുഴുവനും 30 ദിനാർ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്

പാർട്ട് ടൈം വർക്ക് പെർമിറ്റ് ലഭിക്കുന്നതിന്, ജീവനക്കാർ അവരുടെ തൊഴിലുടമയിൽ നിന്ന് അംഗീകാരം നേടിയിരിക്കണം, കൂടാതെ കരാർ മേഖല ഒഴികെയുള്ള ജോലി സമയം 4 മണിക്കൂറിൽ കൂടരുത്.