ദേശീയദിന ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
45

കുവൈറ്റ് സിറ്റി: 63-ാം സ്വാതന്ത്ര്യ ദിന വാർഷികവും 33-ാം വിമോചന ദിനവും ആഘോഷമാക്കൻ കുവൈറ്റിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്കായി നഗരസഭയുടെ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് നഗരത്തിലുടനീളം അലങ്കാര പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേശീയ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കുവൈറ്റിലെ വിവിധ  സ്ഥലങ്ങളിൽ പ്രത്യേക ഫീൽഡ് ടീം ദേശീയ പതാകകൾ സ്ഥാപിക്കുന്നുണ്ട്.

ബയാൻ പാലസ്, എയർപോർട്ട്, റിയാദ് റോഡുകൾ,  പാലങ്ങൾ, പ്രധാന റൗണ്ട് എബൗട്ടുകൾ, സഫാത് സ്‌ക്വയർ, മുബാറക്കിയ മാർക്കറ്റുകൾ, ഐക്കണിക് സ്‌ക്വയറുകൾ തുടങ്ങിയ സുപ്രധാന ലാൻഡ്‌മാർക്കുകളിൽ അലങ്കാരങ്ങൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു ഇത്അടുത്ത ആഴ്ച വരെ തുടരും