വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നത് കുവൈത്ത് ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നു

0
71

കുവൈറ്റ് സിറ്റി: വാണിജ്യ, ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വിസകൾ ഉൾപ്പെടെ   പുനരാരംഭിക്കുന്നതിനുള്ള സാധ്യത ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നു. കുടുംബ/ആശ്രിത വിസകൾ പുതുക്കിയ വ്യവസ്ഥകളോടെ  വീണ്ടും ആരംഭിക്കാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് നിർദ്ദേശം നൽകിയിരുന്നു . ഈ സാഹചര്യം കൂടെ പരിഗണിച്ചാണ് വിസിറ്റ് വിസകൾ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

കുവൈത്തിൻ്റെ ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിനായി ഷെയ്ഖ് മുഹമ്മദ് അൽ സബാഹിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ  നീക്കമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയത്തായാണ് റിപ്പോർട്ടിൽ പറയുന്നത്.

സന്ദർശന വിസകൾ  പുനരാരംഭിക്കുന്നത്  നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങളും വ്യവസ്ഥകളും സൂക്ഷ്മമായി പാലിച്ചുകൊണ്ട് ആയിരിക്കുമെന്ന് വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു. ഇതിൽ വിവിധ സാമൂഹിക, സുരക്ഷ, മറ്റ് മാനങ്ങൾ എന്നിവ പരിഗണിക്കും, ഈ സന്ദർശന വിസകൾ നൽകുന്നത് നിയമലംഘകരുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.