ജോലിസ്ഥലത്ത് വെച്ച് സഹപ്രവർത്തകയെ സമ്മതമില്ലാതെ ആലിംഗനം ചെയ്തു, കേസിൽ മന്ത്രാലയ ജീവനക്കാരനെ കുറ്റവിമുക്തനാക്കി

0
36

കുവൈറ്റ് സിറ്റി: ജോലിസ്ഥലത്ത് വെച്ച് സഹപ്രവർത്തകയെ പിറകിലൂടെ വന്ന് ആലിംഗനം ചെയ്ത കേസിൽ മന്ത്രാലയ ജീവനക്കാരനെ വെറുതെവിട്ട കീഴ്ക്കോടതി  വിധി കാസേഷൻ കോടതി ശരിവച്ചു. ജോലിസമയം കഴിഞ്ഞ് ഓഫീസിൽനിന്ന് ഇറങ്ങുന്ന സമയത്തായിരുന്നു പ്രതി തന്നെ പിറകിലൂടെ വന്നു ആലിംഗനം ചെയ്തതെന്നാണ് സ്ത്രീ പരാതി നൽകിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം ..ഇവർ ഭർത്താവിനെ വിളിച്ച് വിവരം അറിയിക്കുകയും ഭർത്താവ് യുവതിയുടെ ജോലി സ്ഥലത്തെത്തി ആരോപണ വിധേയനോട് സംസാരിച്ചുവെങ്കിലും അയാൾ ഭർത്താവിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തതായും പരാതിയിൽ ഉണ്ട്.

എന്നാൽ, പ്രതി കുറ്റം നിഷേധിച്ചു. സംഭവ ദിവസം ഉച്ചയ്ക്ക് 1:25 ന് യുവതി വന്നതായും സഹപ്രവർത്തകരിൽ ഒരാളെ വിളിച്ചറിയിക്കാൻ ആവശ്യപ്പെട്ടതായും താൻ ഇത് വിസമ്മതിക്കുകയും അവളെ ഓഫീസിൽ നിന്ന് പുറത്താക്കുകയും ചെയ്തതായും അല്ലാതെ സ്ത്രീ അവകാശപ്പെടുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ല എന്നും കുറ്റാരോപിതൻ വാദിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.