കുവൈറ്റ് സിറ്റി : കുവൈത്ത് കെ.എം.സി.സി കാസർഗോഡ് ജില്ല കമ്മിറ്റി ഖൈത്താൻ രാജധാനി പാലസ് ഹോട്ടലിൽ വെച്ച് നടത്തിയ പ്രമുഖ ഇൻറർനാഷണൽ മോട്ടിവേറ്റർ റാഷിദ് ഗസ്സാലിയുടെ ആവേശകരമായ ലീഡർഷിപ്പ് ക്യാമ്പ് അംഗങ്ങളിൽ പുത്തനുണർവ് പകർന്നു
ക്യാമ്പിൽ ഒരു ലീഡർക്ക് വേണ്ട ലീഡർഷിപ്പ് ക്വാളിറ്റി പരിവത്തനവും , പക്ക്വതയും , കോണ്ട്രിബൂഷനും സമൂഹത്തിനു നൽകാൻ സാധിക്കുക എന്നതാണ് എന്ന് റാഷിദ് ഗസ്സാലി സദസിനെ ഓർമിപ്പിച്ചു .
മാസ്റ്റർ മുഹമ്മദ് വലീദിന്റെ ഖിറാഅത്തോടെ ആരംഭിച്ച ക്യാമ്പ്
കാസർഗോഡ് ജില്ല പ്രസിഡണ്ട് റസാഖ് അയ്യൂരിന്റെ അദ്ധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു.
മർഹൂം ഇ. അഹ്മദ് സാഹിബ്, മർഹൂം ടി ഇ അബ്ദുല്ല സാഹിബ് എന്നിവരുടെ അനുസ്മരണ പ്രഭാഷണം സീനിയർ നേതാവ് ഇ.കെ മുസ്തഫ സാഹിബ് നിർവഹിച്ചു ..
റാഷിദ് ഗസ്സാലിക്കുള്ള ആദരവ് പ്രസിഡണ്ട് റസാഖ് അയ്യൂർ നൽകി..ജില്ലാ മതകാര്യ വിംഗ് ഇറക്കുന്ന ദിക്ക്റ്, ദുആ പോസ്റ്റർ പ്രകാശനം റാഷിദ് ഗസ്സാലി ട്രഷറർ കുത്തുബുദ്ദീൻ നൽകി നിർവഹിച്ചു
പരിപാടിയിൽ സാജു ചെമ്മനാട്, കാഞ്ഞങ്ങാട് സി.എച്ച്. സെൻറർ കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഖാലിദ് കുളിയങ്കാൽ എന്നിവർ സംസാരിച്ചു..
കെ.എം.സി.സി. കേന്ദ്ര ജനറൽ സെക്രട്ടറി ഷറഫുദ്ദിൻ കണ്ണേത്ത്, ട്രഷറർ ഹാരിസ് വെള്ളിയോത്ത്, വൈസ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം, ജില്ലയിൽ നിന്നുള്ള മണ്ഡലം പ്രസിഡണ്ട്മാരായ ഖാദർ കൈതക്കാട്, ഹാരിസ് മുട്ടുന്തല, നിസാർ മയ്യള, അസീസ് തളങ്കര, ഉമ്മർ ഉപ്പള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു… ജില്ലയുടെ ലീഡർഷിപ്പ് ക്യാമ്പിന് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കടവത് , സുഹൈൽ ബല്ല , കബീർ തളങ്കര ജോയിന്റ് സെക്രട്ടറിയുമാരായ റഫീഖ് ഒളവറ , ഖാലിദ് പള്ളിക്കര , ബഷീർ മുന്നിപാടി, അലി മാണിക്കോത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ജനറൽ സെക്രട്ടറി ഹനീഫ പാലായി സ്വാഗതവും, ട്രഷറർ കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.