ലുലു ഹൈപ്പർമാർക്കറ്റ് ഗ്രാൻഡ് പ്രമോഷൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

0
88

കുവൈറ്റ് സിറ്റി: പ്രമുഖ റിട്ടയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ, “ലുലു വൺ ഇയർ ഫ്രീ ഷോപ്പിംഗ് പ്രമോഷൻ”  സമ്മാന വിതരണ ചടങ്ങ് ഫെബ്രുവരി 3 ന്  അൽറായ് ഔട്ട്‌ലെറ്റിൽ നടന്നു.

കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും 2023 ഒക്ടോബർ 25 മുതൽ ഡിസംബർ 31 വരെ നടന്ന ആവേശകരമായ പ്രമോഷനിൽ രാജ്യത്തെ ഏത് ലുലു ഔട്ട്‌ലെറ്റ് വഴിയും നടത്തുന്ന ഓരോ KD5 വിലയുള്ള പർച്ചേസിനും അതിശയകരമായ സമ്മാനങ്ങൾ നേടാനുള്ള അവസരം ആണ് ഉപഭോക്താക്കൾക്ക് നൽകിയത്.

‘ഒരു വർഷത്തെ സൗജന്യ ഷോപ്പിംഗ്’ പ്രമോഷനിൽ 10 വിജയികൾക്ക് മൊത്തം KD1,500 വിലയുള്ള ഉൽപ്പന്നങ്ങൾ ഒരു വർഷ കാലയളവിൽ പൂർണ്ണമായും സൗജന്യമായി വാങ്ങാനുള്ള അവസരം ആണ് നൽകുന്നത്, കൂടാതെ, 100 ഭാഗ്യശാലികൾ KD100 വിലയുള്ള സാധനങ്ങൾ സൗജന്യമായി വാങ്ങാനുള്ള അവസരവും ലഭിച്ചു.  110 ഭാഗ്യശാലികൾ മൊത്തം 25,000 കെ.ഡി.യുടെ സമ്മാനങ്ങൾ ആണ് സ്വന്തമാക്കിയത്.

പ്രമോഷൻ്റെ വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നറുക്കെടുപ്പ് ജനുവരി 30-ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ആണ് നടന്നത്.

ലുലു ഹൈപ്പർമാർക്കറ്റിലെ ഉന്നത ഉദ്യോഗസ്ഥർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒരു വർഷത്തെ സൗജന്യ ഷോപ്പിംഗ് ആസ്വദിക്കാനുള്ള അവിശ്വസനീയമായ അവസരത്തിന് എല്ലാ വിജയികളും ലുലു ഹൈപ്പർമാർക്കറ്റിന് ഹൃദയംഗമമായ നന്ദിയും രേഖപ്പെടുത്തി.